വല്ലപ്പോഴും 'വാ' തുറക്കണം മോദിക്കെതിരെ ബൂമറാങ് എറിഞ്ഞ് മന്‍മോഹന്‍ സിംഗ്

കത്വ, ഉന്നാവ പീഡനക്കേസുകളില്‍ പ്രതികരിക്കാന്‍ വൈകിപ്പോയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മോദി സംസാരിക്കാത്ത പ്രധാനമന്ത്രിയാണെന്നും, വല്ലപ്പോഴും വാ തുറക്കണമെന്നുമായിരുന്നു മന്‍മോഹന്‍ സിഗിന്റെ പ്രതികരണം. മോദി പണ്ട് തന്നെക്കുറിച്ച് പറഞ്ഞത്. ആ ഉപദേശം ഉപ്പോള്‍ മോദിക്ക് നല്‍കുകയായാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലപ്പോഴും വാ തുറന്ന് സംസാരിക്കണം മന്‍മോഹന്‍ സിംഗ് തിരിച്ചടിച്ചു.
വലിയ വിമര്‍ശനം വേണ്ടി വന്നു മോദിക്ക് ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍. പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരണം വൈകിക്കരുത്. അത് കുറ്റവാളികള്‍ മുതലെടുക്കും. അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കൂവെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha
























