ലൈറ്റ് ഗുഡ്‌സ് പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ട, പുതിയ വിജ്ഞാപനമിറക്കി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം

കാര്‍, ഓട്ടോ തുടങ്ങി ലൈറ്റ് ഗുഡ്‌സ്പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പുറത്തിറക്കി. പുതിയ വിജ്ഞാപനപ്രകാരം ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്‌സ്പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുമാത്രം ബാഡ്ജ് ആവശ്യമുള്ളു. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്‌ലേയാണ് ഉത്തരവ് ഇറക്കിയത്.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കന്പനിയുമായി നടന്ന കേസില്‍ ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഈ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
തൊഴില്‍ അവസങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനമെന്നും കാറുകള്‍, റിക്ഷ, മൂന്നു ചക്ര വാഹനങ്ങള്‍ തുടങ്ങിയവ ഇനി മുതല്‍ ബാഡ്ജ് ഇല്ലാതെ ഓടിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























