വീണ്ടും വീണ്ടും നാണംകെട്ട് ഇന്ത്യ; റോഡില്ലാത്തതിനാല്‍ അനുജന്റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം; സംഭവം ആസാം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ റോഡില്ലാത്തതിനാല്‍ അനുജന്റെ മൃതദേഹവുമായി സഹോദരന്‍ കീലോമിറ്ററോളമാണ് സൈക്കിള്‍ ചവിട്ടിയത്. സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും പ്രവേശിക്കാന്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ റോഡിന് സാധ്യമല്ലാകില്ല അതിനാലാണ് 18 വയസുകാരനായ സഹോദരന്റെ മൃതദേഹവും വഹിച്ചുകൊണ്ട് ജ്യേഷ്ഠന്‍ സൈക്കിളില്‍ വീട്ടിലേക്ക് പോയത്.
ആദ്യം വീടിന് സമീപത്തുള്ള ആശുപത്രിയിലാണ് ബന്ധുക്കള്‍ എത്തിച്ചതെങ്കിലും. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ രോഗിയെ ടൗണിലെ ആശുപത്രിയിലെത്തിക്കാനും വൈകുകയായിരുന്നു. എന്നാല്‍ ആളുപത്രിയിലെത്തുന്നതിനു മുന്നേ രോഗി മരിച്ചു.
ആസം മുഖ്യമന്ത്രി സര്‍ബാനന്ത സോനോവാളിന്റെ മണ്ഡലത്തിലാണ് ഇത്തരത്തിലൊരു ദാരുണ സംഭവം നടന്നത്. മജൂലിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലുള്ള ബലിജന്‍ ഗ്രാമ നിവാസിയാണ് മരിച്ച യുവാവ്.
https://www.facebook.com/Malayalivartha

























