നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും

2002ലെ നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഗുജറാത്ത് ഹൈകോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും. 32 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പറയാനൊരുങ്ങുന്നത്.
29 പേരെ വിട്ടയച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘവും ഹൈകോടതിയെ സമീപിച്ചിരിന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ മുസ്‌ലിം സമുദായത്തില്‍പെട്ട 97 പേരെ കൊലപ്പെടുത്തിയ കേസില്‍ 2012ലാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha

























