സര്‍ക്കാരിന്റെ ആവശ്യം തള്ളി മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു

സര്‍ക്കാരിന്റെ ആവശ്യം തള്ളി മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.
ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണു തീരുമാനം. മലബാര്‍ മെഡിക്കല്‍ കോളജില്‍ 201617ല്‍ മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വോട്ടകളിലായി 10 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണു വിധി.
ഹര്‍ജിക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കിയതു സമയക്രമം പാലിക്കാതെയാണെന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി പല്ലവ് ശിശോദിയയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശും വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























