ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അവളറിഞ്ഞിരുന്നില്ല അതവളുടെ ജീവിതത്തിലെ അവസാനത്തെ ദിനങ്ങളാകുമെന്ന്... കളിചിരികൾ നിറഞ്ഞു നിൽക്കുന്ന പ്രായത്തിൽ അവളെ തട്ടിക്കൊണ്ടുപേയി ക്രൂരമായി പീഡിപ്പിച്ചു... കാമവെറി തീർത്തിട്ടും ജീവിക്കാൻ അനുവദിക്കാതെ കത്വയിലെ എട്ടുവയസ്സുകാരിയെപോലെ കല്ലുകൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തി...

രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അധിക്രമം തുടര്‍ കഥയാകുന്നു. കത്വ, ഉന്നാവോ പീഡന കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മുറവിളി ഉയരുമ്പോഴും വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. ഛത്തീസ്ഗഢിലാണ് സംഭവം.
വിവാഹത്തിനെത്തിയ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപേയി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കബിര്‍ധാം ജില്ലയിലെ റെഹോത്വ സ്വദേശിയും പെണ്‍കുട്ടിയുടെ പരിചയക്കാരനുമായ 25കാരന്‍ ഉത്തം സാഹുവാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയും സുഹൃത്തും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വരണ്ട നദിയുടെ തീരത്ത് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























