പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യചേപ്പറില്‍ ഉണ്ടായ അച്ചടി പിശകിന് രണ്ട് മാര്‍ക്ക് അധികം നല്‍കാന്‍ സി.ബി.എസ്.ഇ തീരുമാനം

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യചേപ്പറില്‍ ഉണ്ടായ അച്ചടി പിശകിന് രണ്ട് മാര്‍ക്ക് അധികം നല്‍കാന്‍ സി.ബി.എസ്.ഇ തീരുമാനം. ഇംഗ്ലീഷ് ചോദ്യപേപ്പറിലെ പിശകിനാണ് അധിക മാര്‍ക്ക് നല്‍കുന്നത്.മാര്‍ച്ച് 12ന് നടന്ന ഇംഗ്ലീഷ് പരീക്ഷയില്‍ രചനാ വിഭാഗത്തിലെ ചോദ്യത്തിനാണ് അച്ചടി പിശക് ഉണ്ടായത്. മൂന്നാമത്തെ ചോദ്യത്തിന്റെ എ ഉപവിഭാഗത്തിലെ രണ്ടാം ഖണ്ഡികയിലാണ് തെറ്റ് സംഭവിച്ചത്.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ വീണ്ടും നടത്താന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് മുന്നില്‍ കണ്ട് ഈ തീരുമാനം സി.ബി.എസ്.ഇ പിന്നീട് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha

























