Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോയ കേസില്‍ ദുരൂഹതയില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ നോട്ടീസ് നല്‍കി

20 APRIL 2018 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. ലോയ കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിപക്ഷം നടത്തിയ അപ്രതീക്ഷിത നീക്കം സുപ്രീംകോടതിയെ ഞെട്ടിച്ചു. ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ 70 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭ അധ്യക്ഷന് നല്‍കി. സുപ്രീംകോടതിയുടെ അന്തസ് കാത്ത്‌സൂക്ഷിക്കുന്നതിനാണ് നോട്ടീസ് നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇന്ന് സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് ചേര്‍ന്നേക്കും. ഇംപീച്ച്‌മെന്റ് ചര്‍ച്ച മാധ്യമങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ നോട്ടീസ് ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

മെഡിക്കല്‍കോഴ കേസിന്റെ റിപ്പോര്‍ട്ടില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പേരുണ്ട്. അതിനാല്‍ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗുലാം നബി ആസാദിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇംപീച്ച്‌മെന്റ് ആവശ്യമാണെന്ന് കബില്‍സിബലും പറഞ്ഞു. ചീഫ് ജസ്റ്റിസ് കേസുകള്‍ പരിഗണിക്കുന്നതില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നെന്നും ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച ഹര്‍ജി ജൂനിയറായ ജസ്റ്റിസ് അരുണ്‍മിശ്രയ്ക്ക് നല്‍കിയെന്നും ആരോപിച്ച് ജസ്റ്റിസുമാരായ ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിച്ചിട്ടില്ല.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളില്‍ ചീഫ് ജസ്റ്റിസിനെ നീക്കാന്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ആലോചിച്ചിരുന്നു. പിന്നീട് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കുന്നത് പ്രതിപക്ഷം രണ്ട് തവണ മാറ്റിവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നോട്ടീസില്‍ കൂടുതല്‍ എംപിമാര്‍ ഒപ്പു വച്ചിരുന്നു അന്ന്. എന്നാല്‍ എസ്പി, തൃണമൂല്‍, ബിഎസ്പി തുടങ്ങിയ ചില പ്രമുഖ പാര്‍ട്ടികള്‍ മാറി നില്ക്കുന്നത് കൊണ്ട് നോട്ടീസ് നല്കുന്നത് വീണ്ടും മാറ്റിവച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (22 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (23 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (29 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (35 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (43 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (48 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (59 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends