ഇവിടുത്ത സംഭവങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ടാകും.,അതാകും ആഭ്യന്തര വിഷയങ്ങള്‍ വിദേശത്ത് പോയി പ്രസംഗിക്കുന്നത് ; മോഡിയെ മൗനി ബാബയെന്ന് വിളിച്ചത്തിനു പിന്നാലെ വിദേശത്ത് ചെന്നാലേ മോഡി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങള്‍ സംസാരിക്കുകയുള്ളുവെന്നും പരിഹസിച്ച് ശിവസേന

വിദേശത്ത് ചെന്നാലേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങള്‍ സംസാരിക്കുകയുള്ളു എന്ന് ശിവസേന. 'മന്‍ മോഹന്‍ മോഡി' എന്ന തലക്കെട്ടോടെ ശിവസേന മുഖപത്രമായ സാം നയില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മുഖപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.
മോഡിയെ മൗനി ബാബയെന്ന് വിളിച്ച ശിവസേന വിദേശത്ത് ചെന്നാലേ മോഡി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങള്‍ സംസാരിക്കുകയുള്ളുവെന്നും പരിഹസിച്ചു. രാജ്യ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേയ്‌ക്കോ ന്യൂയോര്‍ക്കിലേയ്‌ക്കോ ടോക്കിയോയിലേയ്‌ക്കോ പാരീസിലേയ്‌ക്കോ മാറ്റണം. അല്ലെങ്കിൽ ന്യൂഡല്‍ഹിയെ വിദേശരാജ്യ നഗരമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഒരു ഫിലിം സെറ്റാക്കി മാറ്റണമെന്നും ശിവസേന ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൂടുതല്‍ സംസാരിക്കാന്‍ തന്നോട് ആവശ്യപ്പെട്ട മോഡിയോട് കൂടുതല്‍ സംസാരിക്കാന്‍ മന്‍ മോഹന്‍ സിംഗ് അടുത്തിടെ ആവശ്യപ്പെട്ടത് രാജ്യത്തിന്റെ മനസാണെന്നും ശിവസേന പറഞ്ഞു.
മന്‍ മോഹന്‍ സിംഗ് പറഞ്ഞത് പകുതിയും സത്യമാണ്. മോഡി ഇന്ത്യയില്‍ മൗനി ബാബയായിരിക്കുന്നു. വിദേശത്ത് എത്തുമ്പോള്‍ മാത്രമാണ് സംസാരിക്കുന്നത്. ഇന്ത്യയില്‍ വെച്ച് സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല. ഇവിടുത്ത സംഭവങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ടാകും. അതാകും ആഭ്യന്തര വിഷയങ്ങള്‍ വിദേശത്ത് പോയി പ്രസംഗിക്കുന്നത്. ഇന്ത്യയിലെ ലൈംഗീക പീഡനകേസുകള്‍ ലണ്ടനിലെത്തിയപ്പോഴാണ് സംസാരിക്കുന്നത്. അദ്ദേഹം വികാരതരളിതനാണ്. അനീതിക്കെതിരെയുള്ള കനല്‍ അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. പക്ഷേ അത് ആളിക്കത്തണമെങ്കില്‍ വിദേശത്ത് എത്തണം. ലൈംഗീക പീഡനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പറയുന്ന മോഡിക്ക് നിര്‍ഭയ കേസില്‍ അഭിപ്രായം മറിച്ചാണെന്നും ശിവസേന മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.
https://www.facebook.com/Malayalivartha

























