എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി; പിന്നീട് ഈ മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം കിടന്ന് അമ്മ ഉറങ്ങുകയും ചെയ്തു

എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കഷ്ണങ്ങളായി വെട്ടിമുറിച്ച് കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. അമ്മ മാനസിക രോഗിയാണ് പോലീസ് പറയുന്നു.
ഡല്‍ഹിയിലെ അമര്‍ വിഹാറിലാണ് കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം ശരീരം പല കഷ്ണങ്ങളായി വെട്ടിനുറുക്കിയത്. പിന്നീട് ഈ മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം കിടന്ന് അമ്മ ഉറങ്ങുകയും ചെയ്തു. യുവതിയുടെ മൂത്ത രണ്ടു കുട്ടികള്‍ മുത്തശ്ശിക്കൊപ്പം പോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിന്റെ പിതാവ് ജോലിക്കായി പുറത്തു പോയി തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ നിലയിൽ ശ്രദ്ധയില്‍പ്പെടുന്നത്.
പ്രതിയായ യുവതി ഡല്‍ഹിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























