വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കവിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു ; അവകാശസംരക്ഷണത്തിനായി പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഐഐടി വിദ്യാര്‍ഥികള്‍
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെയും പിന്നാക്കവിഭാഗത്തിന്റെയും അവകാശസംരക്ഷണത്തിനുവേണ്ടി പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍. നിലവിലെ ജോലി രാജിവെച്ചാണ് 50ഓളം പേര് പൊതുപ്രവര്‍ത്തനത്തിനിറങ്ങി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.
ബഹുജന്‍ ആസാദ് പാര്‍ട്ടി എന്നാണ് രാഷ്ട്രീയപാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ യുവാക്കള്‍. എന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെന്നുകരുതി തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തത്ക്കാലമിവര് ഇല്ല. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം.
വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കവിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha