"വലിയ നേതാവാണെന്നാണോ വിചാരം ഞങ്ങള്‍ നിന്റെ തലവെട്ടിക്കളയും...ശരീരം കഷണങ്ങളായി വെട്ടിമുറിക്കും" കേന്ദ്രമന്ത്രി അനന്ത് കുമര്‍ ഹെഗ്ഡെയ്ക്ക് ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി
കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെയ്ക്ക് വധ ഭീഷണി. ഞായറാഴ്ച രാത്രിയാണ് അനന്ത്കുമാറിന്റെ ഫോണിൽ അജ്ഞാതന്റെ വധഭീഷണി സന്ദേശമെത്തിയത്. വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.
സംഭവത്തെ തുടര്‍ന്ന് മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് ഗോവിന്ദ് സിര്‍സി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. അനന്ത്കുമാറിന്റെ പരാതിയില്‍ ഐപിസി സെക്ഷന്‍ 504, 507 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
'വലിയ നേതാവാണെന്നാണോ വിചാരം ഞങ്ങള്‍ നിന്റെ തലവെട്ടിക്കളയും'. ശരീരം കഷണങ്ങളായി വെട്ടിമുറിക്കുമെന്നൊക്കെ ഫോണിലൂടെ അഞ്ജാതന് ഭീഷണിപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹവേരി ജില്ലയിലെ ഹാലേജിയിലുള്ള ദേശീയ പാതയില്‍വച്ച് ഒരു ട്രക്ക് തന്റെ വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അനന്ത്കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha