എന്‍ജീനിയറിങ് വിദ്യാര്‍ത്ഥിനികളുടെ ആഘോഷം മദ്യപിച്ച് വാഹനമോടിച്ച്; നിയന്ത്രം വിട്ട വാഹനം കയറി ഒരാൾ കൊല്ലപ്പെട്ടു
ഹൈദരാബാദിലെ കുഷൈയ്ഗുഡയിൽ മദ്യപിച്ച് വാഹനമോടിച്ച എന്‍ജീനിയറിങ് വിദ്യാര്‍ത്ഥിനികളുടെ വാഹനമിടിച്ച് ഒരാള്‍ മരിച്ചതായി റിപ്പോർട്ടുകൾ. റോഡരികിൽ ഉറങ്ങുകയിരുന്ന ചെരുപ്പുകുത്തിയുടെ മേല്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു.
മാലക്പേട്ട് ഇന്സ്പെടര് ഗാങ്ഗി റെഡ്ഡിയുടെ മകളായിരുന്നു വാഹനം ഓടിച്ചിരുന്നത്. അന്വേഷണത്തിൽ അശോക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. സ്കോഡ ഒക്ടാവിയ കാര്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേരും മദ്യപിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മരിച്ചയാളുടെ മകനും ഇയാളുടെ സമീപത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. കുട്ടിയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചതിനും കൊലക്കുറ്റത്തിനും വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha