ഭാര്യയുടെ പരാതിയില്‍ പരിഹാരം കണ്ടു... ഒടുവില്‍ ഭര്‍ത്താവിന് പണി കിട്ടി

ഭാര്യ ഓഫീസില്‍ എത്താന്‍ വൈകുന്നുവെന്ന പരാതിയില്‍ ഭാര്യയ്ക്ക് ജോലി സ്ഥലത്തേയ്ക്ക് എത്തുന്നതിന് എളുപ്പ വഴി കണ്ടെത്തി ഭര്‍ത്താവ്. ഇതിനുവേണ്ടി ഭര്‍ത്താവ് കണ്ടെത്തിയത് ഞെട്ടിക്കുന്നതാണ്. ഭാര്യയ്ക്ക് വേണ്ടി ഭര്‍ത്താവ് മുറിച്ച് മാറ്റിയത് ദേശീയപാതയെ വിഭജിച്ച് നിര്‍ത്തുന്ന കൂറ്റന്‍ റെയില്‍ ഗാര്‍ഡായിരുന്നു. ചൈനയിലെ ഡങ്കന്‍ നഗരത്തിലാണ് സംഭവം നടക്കുന്നത്.
വ്യാഴാഴ്ച രാത്രി നിരത്തിലെത്തിയ ഭര്‍ത്താവ് റോഡിനെ രണ്ടായി വേര്‍തിരിക്കുന്ന റെയില്‍ ഗാര്‍ഡില്‍ മെഷീന്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം കുടുങ്ങിയതോടെയാണ് അധികൃതര്‍ ഇത് ചെയ്തവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയത്. കൂറ്റന്‍ റെയില്‍ ഗാര്‍ഡ് യന്ത്ര സഹായത്തോടെ ഒറ്റക്ക് ഇയാള്‍ മുറിച്ച് നീക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് മുമ്ബും ഇത്തരത്തില്‍ ഇയാള്‍ റെയില്‍ ഗാര്‍ഡ് മുറിച്ച് നീക്കിയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് വിശദമാക്കി.
ഭാര്യയ്ക്ക് ഓഫീസിലേക്കെത്താന്‍ റോഡിലെ വേര്‍തിരിവ് മൂലം ഏറെ ദൂരം അധികമായി നടക്കേണ്ടി വരുന്നത് മൂലമാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം. റോഡ് മുറിച്ച് കടക്കാന്‍ ഏറെ ദൂരം അധികം നടക്കേണ്ടി വരുന്നതില്‍ ഭാര്യ നിരന്തരം പരാതിപ്പെടാറുണ്ടെന്നും അവരുടെ ബുദ്ധിമുട്ടിന് അറുതി വരുത്താനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ഇയാള്‍ വിശദമാക്കി. ഭര്‍ത്താവാണ് തന്റെ കുറുക്കു വഴിക്കായി റെയില്‍ ഗാര്‍ഡുകള്‍ മുറിച്ച് നീക്കുന്നതെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ഇയാളെ പിടികൂടിയെങ്കിലും പേരു വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha

























