സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു... ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടി അനുദീപിന് ഒന്നാം റാങ്ക്; നൂറ് റാങ്കിനുള്ളില്‍ നാലു മലയാളികള്‍ ഇടം നേടി; കേരളത്തില്‍നിന്ന് 26പേര്‍ പട്ടികയിലുണ്ട്

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്‍ 16ാം റാങ്കും കോഴിക്കോട് സ്വദേശിനി എസ്. അഞ്ജലി 26ാം റാങ്കും സമീറ 28ാം റാങ്കും കരസ്ഥമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 210ാം റാങ്ക് ലഭിച്ചു. കേരളത്തില്‍നിന്ന് 26പേര്‍ പട്ടികയിലുണ്ട്.
16ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്‍ (എറണാകുളം), അഞ്ജലി (കോഴിക്കോട് റാങ്ക് 26), സമീറ (റാങ്ക് 28) എന്നിവരാണു കേരളത്തില്‍ നിന്ന് പട്ടികയിലെ മുന്‍നിരയിലുള്ളവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് 210ാം റാങ്ക് നേടി. ശിഖ സുരേന്ദ്രന്‍ (16), എസ്. അഞ്ജലി (26), എസ്.സമീറ (28), ഹരി കല്ലിക്കാട്ട്(58), സതീഷ്.ബി.കൃഷ്ണന്‍ (125), എസ്. സുശ്രീ (151), എം.എസ്. മാധവിക്കുട്ടി (171), അഭിജിത് ആര്‍. ശങ്കര്‍ (181) വിവേക് ജോണ്‍സണ്‍ (195), പി.പി. മുഹമ്മദ് ജുനൈദ് (200), രമിത്ത് ചെന്നിത്തല(210), ഉത്തരാ രാജേന്ദ്രന്‍ (240), അഞ്ജന ഉണ്ണികൃഷ്ണന്‍(382), സദ്ദാം നവാസ് (384), എം.രഘു(390), രാധിക സുരി (425), ആനന്ദ് മോഹന്‍ (472) സി.എസ്. ഇജാസ് അസ്‌ലം (536), കെ. മുഹമ്മദ് ഷബീര്‍ (602), ടി.കെ.വിഷ്ണു പ്രദീപ് (604), ദേവകി നിരഞ്ജന(605), സി.എം.ഇര്‍ഷാദ് (613), ടി.ടി. അലി അബൂബക്കര്‍(622), ആര്‍. രഹ്‌ന(651), എന്‍.എസ്.അമല്‍ (655), ചിത്രാ വിജയന്‍ (681), അജ്മല്‍ ഷഹ്‌സാദ് അലിയാര്‍ റാവുത്തര്‍ (709), അഫ്‌സല്‍ ഹമീദ് (800), ജിതിന്‍ റഹ്മാന്‍ (808), യു.ആര്‍. നവീന്‍ ശ്രീജിത്ത് (825), നീനു സോമരാജ് (834), ആര്‍. അര്‍ജുന്‍ (847), എസ്. അശ്വിന്‍(915)
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലായി 990 പേരാണു റാങ്ക് പട്ടികയില്‍. ഇതില്‍ 54 നിയമനങ്ങള്‍ സംവരണ വിഭാഗങ്ങള്‍ക്കാണ്.
https://www.facebook.com/Malayalivartha

























