വിജയ് മല്യയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള സി.ബി.ഐ ശ്രമങ്ങള്‍ക്ക് പ്രതീക്ഷയേകി സമര്‍പ്പിച്ച തെളിവുകള്‍ കോടതി അംഗീകരിച്ചു

ഇന്ത്യയില്‍ വന്‍ തട്ടിപ്പ് നടത്തി ലണ്ടനില്‍ ചേക്കേറിയ വ്യാപാര ഭീമന്‍ വിജയ് മല്യയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള സി.ബി.ഐ ശ്രമങ്ങള്‍ക്ക് പ്രതീക്ഷയേകി സമര്‍പ്പിച്ച തെളിവുകള്‍ കോടതി അംഗീകരിച്ചു. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ തെളിവുകള്‍ സമര്‍പ്പിച്ചത്.
മല്യയുടെ ആറര ലക്ഷം പൗണ്ടിന്റെ ജാമ്യം കോടതി അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 11 വരെ നീട്ടി. അടുത്ത വാദം കേള്‍ക്കലിന് പിറകെ ജഡ്ജി എമ്മ അര്‍ബത്‌നോട്ട് കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























