ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പോലീസ് മീഡിയസെല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പോലീസ് മീഡിയസെല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസുകളും മറ്റും സംബന്ധിച്ച് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനാണ് ഇതെന്നാണ് വിവരം. സംസ്ഥാന പോലീസ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും സെല്ലുകള്‍ നിയന്ത്രിക്കുക. കേസുകളും അന്വേഷണങ്ങളും സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറുക, ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതല്‍ ഈ സെല്ലുകളായിരിക്കും നിയന്ത്രിക്കുകയെന്നാണ് പോലീസ് അധികൃതര്‍ നല്‍കുന്ന വിവരം.
മീഡിയ സെല്ലുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ നമ്പറായിരിക്കും ഇനി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുക. ഇവര്‍ മുഖേനയാകും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുക.
https://www.facebook.com/Malayalivartha

























