കതിര്‍ മണ്ഡപത്തില്‍ നിന്നും വീട്ടിലേക്ക് പുറപ്പെട്ട വിവാഹ സംഘത്തെ കൊള്ളയടിച്ചു; ക്രൂരതയില്‍ വധുവിന്റെ ജീവന്‍ നഷ്ടപ്പെട്ടു

ഉത്തര്‍പ്രദേശില്‍, കൊള്ളസംഘം വിവാഹസംഘത്തെ ആക്രമിച്ച്, ലക്ഷങ്ങള്‍ കവര്‍ന്നു. കൊള്ളസംഘത്തിന്റെ ആക്രമത്തില്‍ വധു കൊല്ലപ്പെട്ടു.
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ ഡല്‍ഹിഡെറാഡൂണ്‍ ദേശീയപാതയിലായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ കൊള്ളസംഘം വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചു വരുകയായിരുന്ന സംഘത്തെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ വധു ഫര്‍ഹാന കൊല്ലപ്പെട്ടു. ആയുധധാരികളായ ആറോളം ആളുകളാണ് ആക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്.
കൊള്ളക്കാരെ ചെറുത്തതാണു വധുവായ ഫര്‍ഹാന കൊല്ലപ്പെടാന്‍ കാരണം. ഇവരെ ഉടന്‍തന്നെ മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തില്‍ വരന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹസംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും ഒരു കാറും കവര്‍ച്ച ചെയ്തു.
https://www.facebook.com/Malayalivartha

























