ജെഎന്‍യു സമരനേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍...

ജെഎന്‍യു സമരനേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക് ഉള്‍പ്പെടുത്തിയത്. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് തെരഞ്ഞെടുത്തത്.
ആറ് പുതുമുഖങ്ങളടക്കം കേരളത്തില്‍നിന്ന് 15 അംഗങ്ങള്‍ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോളര്‍ കമ്മീഷന്‍ ചെയര്‍മാനായും തെരഞ്ഞെടുത്തു. നേരത്തേ, സി. ദിവാകരനെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയിരുന്നു. ദിവാകരനു പുറമേ സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി.
https://www.facebook.com/Malayalivartha

























