ഇടത് ഐക്യം ഉറപ്പിക്കുമെന്ന് എസ്. സുധാകര്‍ റെഡ്ഡി

ഇടത് ഐക്യം ഉറപ്പിക്കുമെന്ന് എസ്. സുധാകര്‍ റെഡ്ഡി. കൊല്ലത്ത് നടക്കുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും ദേശീയ കോണ്‍ഗ്രസില്‍ അംഗീകാരം നല്‍കി. പാര്‍ട്ടി പരിപാടി കമ്മിഷന്‍ ചെയര്‍മാനായി ഗുരുദാസ് ദാസ് ഗുപ്തയെ തിരഞ്ഞെടുത്തു.
31 അംഗ ദേശീയ എക്‌സിക്യൂട്ടീവില്‍ 8 പേര്‍ പുതുമുഖങ്ങളാണ്. കാനം രാജേന്ദ്രന്‍, കെ. ഇ ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍.
https://www.facebook.com/Malayalivartha

























