ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രിയായി കവീന്ദര്‍ ഗുപ്ത ചുമതലയേല്‍ക്കും

ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ച ഒഴിവിലേക്ക് കവീന്ദര്‍ ഗുപ്ത പിന്‍ഗാമിയായി ചുമതലയേല്‍ക്കും. ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് പുതിയ അംഗങ്ങള്‍ക്ക് ഇന്ന് 12 മണിയ്ക്ക് ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യവാചകം ചൊല്ലിക്കൊടുക്കും.
രാജ്യത്തെ പിടിച്ചുലച്ച കത്വാ സംഭവത്തെ ന്യായീകരിക്കുകയും പ്രതികള്‍ക്കായി നിലപാടെടുക്കുകയും ചെയ്ത ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നീ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ നേരത്തേ രാജിവെച്ചിരുന്നു. അവശേഷിച്ച മന്ത്രിമാരെ കൂടി പിന്‍വലിപ്പിച്ച് പുതിയ അംഗങ്ങളെ നിയമിക്കാന്‍ ബി.ജെ.പി നീക്കം നടക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ബി.ജെ.പി കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നുണ്ടെങ്കിലും പ്രധാന ഭരണകക്ഷിയായ പി.ഡി.പി ആരെയും മാറ്റുകയോ പുതുതായി ആര്‍ക്കെങ്കിലും പദവി നല്‍കുകയോ ചെയ്യുന്നില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























