ഭീകരത, ബലാത്സംഗം, മഹാഭാരതം, ഡാര്‍വിന്റെ സിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെ അടുത്ത മണ്ടത്തരമായി നാരദനും ; നാരദനെ പുരാതന കാലത്തെ ഗൂഗിളായി വിശേഷിപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രി

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനു പിന്നാലെ മണ്ടത്തരം വിളമ്പി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി. നാരദനെ പുരാതന കാലത്തെ ഗൂഗിളായി വിശേഷിപ്പിച്ചാണ് റൂപാനി രംഗത്ത് വന്നിരിക്കുന്നത്. ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദനു അറിവുണ്ടായിരുന്നു. ‘മനുഷ്യ ധര്‍മ്മത്തിനും മാനവിക പുരോഗതിക്കും വേണ്ടിയാണ് നാരദന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ദേവര്‍ഷി നാരദ് ജയന്തി’ ആഘോഷത്തില്‍ സംസാരിക്കവെയാണ് റൂപാനിയുടെ വിവാദ പ്രസ്താവന.
മണ്ടത്തരങ്ങള്‍ പുലമ്പുന്ന പാര്‍ട്ടി നേതാക്കളേയും എംപിമാരേയും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. നാം പിഴവുകള്‍ വരുത്തി മാധ്യമങ്ങള്‍ക്കു മസാല നല്‍കുന്നു എന്നായിരുന്നു വിമര്‍ശനം. പലരുടെയും സംസാരം സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തിലാണ്. ക്യാമറ കാണുമ്പോള്‍തന്നെ വായ തുറക്കുന്നതായും മോദി കുറ്റപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഓരോരുത്തരായി മണ്ടത്തരങ്ങൾ വിളമ്പി മുന്നോട്ട് വരുന്നത്.
ഭീകരത, ബലാത്സംഗം, മഹാഭാരതം, ഡാര്‍വിന്റെ സിദ്ധാന്തം എന്നീ വിഷയങ്ങളിലൊക്കെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ നാരദൻ പ്രസ്താവന.
https://www.facebook.com/Malayalivartha

























