രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി ; പിന്നാലെ നാസയുടെ പഴയ ചിത്രം പങ്കുവച്ച് രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന് കേന്ദ്ര മന്ത്രിയുടെ അവകാശവാദവും; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തിലും വൈദ്യുതി എത്തിച്ചതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും പറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് പിന്നാലെ ട്വിറ്ററില്‍ പ്രധാനമന്ത്രിക്ക് പിന്തുണയുമായി എത്തിയ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്റെ ട്വീറ്റ് വിവാദത്തിൽ.
ഇതിനെ പിന്തുണച്ച് പീയൂഷ് ഗോയല്‍, കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതി എത്തിച്ചിരിക്കുന്നുവെന്ന് അവകാശപ്പെട്ടു. രാജ്യത്തെ ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ നിന്നും ഇരുള്‍ അകറ്റി പവര്‍ഫുള്‍ ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണന്നും ഗോയല്‍ ട്വീറ്റില്‍ പറയുന്നു. എന്നാൽ ഇതിനൊപ്പം പങ്കു വച്ച ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്.
നാസയുടെ രണ്ട് സാറ്റലൈറ്റ് ചിത്രങ്ങളാണ് ഗോയല്‍ ട്വിറ്ററിൽ പങ്കുവച്ചത്. പ്രഖ്യാനത്തില്‍ മുമ്പും ശേഷവും എന്ന രീതിയില്‍ നല്‍കിയ ചിത്രങ്ങള്‍ 2012 ലും 2016 ലും നാസ പുറത്തുവിട്ടതാണ്. ജനവാസപ്രദേശങ്ങളുടെ ക്രമം വ്യക്തമാക്കുന്നതിനാണ് അമേരിക്കല്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഈ ചിത്രം പങ്കുവച്ചത്. എന്നാൽ ഗോയൽ അതിനെ രാജ്യത്തെ വൈദുതികരിച്ച ഭാഗങ്ങളായി എടുത്തുകാണിക്കുകയായിരുന്നു. ഇതിനെ പരിഹസിച്ച് നിരവധി ട്രോളന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























