മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞ് കയറി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.
എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിവാഹ ചടങ്ങു കഴിഞ്ഞ് മടങ്ങുകയായിരുന്നരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
https://www.facebook.com/Malayalivartha

























