കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക നിലപാടിലേക്ക്... ടെലക്കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അധ്യക്ഷയായ ഉന്നതാധികാര സമിതി ടെലക്കോം കമ്മീഷനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്

ഇനിമുതല്‍ വിമാനത്തിലിരുന്നും ഫോണ്‍ വിളിക്കാം. ഇന്ത്യയ്ക്കകത്തുള്ള സര്‍വീസുകളില്‍ ഇത്തരത്തിലുള്ള മൊബൈല്‍ ഉപയോഗത്തിന് അനുകൂല നിലപാട് കേന്ദ്രം സ്വീകരിക്കുന്നു. രാജ്യാന്തര വിമാന സര്‍വീസുകളിലും ഇന്ത്യന്‍ ആകാശത്ത് ഫോണുപയോഗിക്കാനാകും.
ടെലക്കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അധ്യക്ഷയായ ഉന്നതാധികാര സമിതി ടെലക്കോം കമ്മീഷനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഏറെക്കാലമായുള്ള യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണിത്. 3000 അടിയെങ്കിലും ഉയരത്തില്‍ വിമാനമെത്തുമ്പോള്‍ ഇത്തരത്തില്‍ മൊബൈല്‍ ഉപയോഗിക്കാം.
വിമാന കമ്പനികള്‍ക്കും ടെലക്കോം കമ്പനികള്‍ക്കും ഇനി ഇക്കാര്യത്തില്‍ മുന്നോട്ടുനീങ്ങാം. പല കമ്ബനികളും പല രാജ്യത്തും ഈ സേവനം നേരത്തേതന്നെ നടപ്പിലാക്കുന്നുണ്ട്. എല്ലാ സൗകര്യങ്ങളും ഒരുങ്ങിവരുന്നമുറയ്ക്ക് ഏതാനും മാസങ്ങളുംകൂടെ ഈ സേവനം നിലവില്‍ വരാനെടുത്തേക്കാം.
https://www.facebook.com/Malayalivartha

























