ജിയോ ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചു, ജിയോയുടെ പുതിയ ഓഫര്‍ ഇങ്ങനെ

ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി കിടിലന്‍ ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ രംഗത്ത്.
8 ജിബി ഡേറ്റ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കിയാണ് ജിയോ ഐപിഎല്‍ ആഘോഷങ്ങള്‍ കെങ്കേമമാക്കുന്നത്. ആഡ് ഓണ്‍ ക്രിക്കറ്റ് പാക്ക് പ്രകാരം നാലു ദിവസത്തേക്ക് ദിവസം രണ്ടു ജിബി നിരക്കില്‍ 8 ജിബി ഡേറ്റ 4ജി ഡേറ്റ സൗജന്യമായി അക്കൗണ്ടിലെത്തും.
ഐപിഎല്‍ ക്രിക്കറ്റ് സീസണില്‍ ജിയോ ടിവി ആപ്പ് സജീവമാക്കുന്നതിന്റെ ഭാഗമായാണ് നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ നല്‍കുന്നത്. ഫ്രീ ഡേറ്റ ലഭ്യമാണോ എന്നറിയാന്‍ മൈജിയോ ആപ്പില്‍ കയറി പ്ലാന്‍സ് ടാബില്‍ ക്ലിക്ക് ചെയ്ത് നോക്കാവുന്നതാണ്.
എന്നാല്‍ 8 ജിബിക്ക് പകരം 2 ജിബി ഡേറ്റ എന്നാണ് ക്രിക്കറ്റ് പാക്കില്‍ കാണിക്കുന്നതെങ്കില്‍ ദിവസവും 2 ജിബി ഡേറ്റ ആയിരിക്കും ആക്ടീവാകുന്നത്.
https://www.facebook.com/Malayalivartha

























