വിമാന യാത്രക്കാര്‍ക്ക് ഇനി ആകാശത്തിരുന്നും ഫോണ്‍ ചെയ്യാനുള്ള സൗകര്യമൊരുക്കാനൊരുങ്ങുന്നു ടെലികോം കമ്മീഷന്‍

വിമാന യാത്രക്കാര്‍ക്ക് ആകാശത്തിരുന്നും ഫോണ്‍ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് രാജ്യത്തെ ടെലികോം കമ്മീഷന്‍. ഇന്ത്യന്‍ വ്യോമപാതയില്‍ നാലു മാസത്തിനുള്ളില്‍ ഈ സൗകര്യം നടപ്പിലാക്കാനാണ് ടെലികോം കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
കപ്പല്‍ യാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗത്തിനുനുമുള്ള അനുമതി ടെലികോം വകുപ്പ് ഇതിനോടകം നല്‍കിയിരുന്നു. നിലവില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നിരിക്കെയാണ് ടെലികോം മന്ത്രാലയത്തിന്റെ പുതിയ നീക്കം.
https://www.facebook.com/Malayalivartha

























