സഹജഡ്ജിമാരെ വിശ്വാസത്തിലെടുത്തുകൊണ്ട് ജനാധിപത്യരീതിയിലാകണം ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കേണ്ടത് ; ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരെ വിമർശനവുമായി ജസ്റ്റിസ് ലോധ

സുപ്രീം കോടതിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ദീപക് മിശ്രയുടെ തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളാണെന്ന് ജസ്റ്റിസ് ലോധ. സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ല. സഹജഡ്ജിമാരെ വിശ്വാസത്തിലെടുത്തുകൊണ്ട് ജനാധിപത്യരീതിയിലാകണം ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊളിജീയം വീണ്ടും ഏകപക്ഷീയമായി ജസ്റ്റിസ് കെഎം ജോസഫിനെ തന്നെ ശുപാര്‍ശ ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് അത് അംഗീകരിക്കേണ്ടിവരും എന്ന സാഹചര്യത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രസ്താവന നടത്തിയത്.
കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് കോളീജിയത്തെ നയിക്കണമെന്നും ജസ്റ്റീസ് ലോധ വ്യക്തമാക്കി. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെഎം ജോസഫിനെ സുപ്രംകോടതി ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ചീഫ് ഉള്‍പ്പെട്ട കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യാനുള്ള കൊളീജിയം യോഗം ഇന്ന് വൈകുന്നേരം ചേരാനിരിക്കുകയാണ്. കൊളിജീയം വീണ്ടും ഏകപക്ഷീയമായി ജസ്റ്റിസ് കെഎം ജോസഫിനെ തന്നെ ശുപാര്‍ശ ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് അത് അംഗീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രസ്താവന നടത്തിയത്.
https://www.facebook.com/Malayalivartha
























