പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോർന്നു; ഇന്റലിജന്‍സ് മുന്നറിയിപ്പിന് പിന്നാലെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സൂചന

ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ടുകൾ. ഇതോടെ വെബ്സൈറ്റിലുണ്ടായിരുന്ന പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന.
വിവരങ്ങള്‍ ചോര്‍ന്നെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പി.എഫ് കമ്മിഷണര്‍ ഇലക്‌ട്രോണിക്സ് മന്ത്രാലയത്തിന് കത്ത് നല്‍കി.
' aadhaar.epfoservice.com ' എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇ.പി.എഫ് വിവരം ചോര്‍ത്തുന്നെന്ന് മുൻപ് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. അക്ഷയ പോലുള്ള പൊതു കേന്ദ്രങ്ങളില്‍ നിന്നാണ് ഇ.പി.എഫ് സേവനങ്ങള്‍ നടത്തി വന്നിരുന്നത്. ഇവിടങ്ങളില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha
























