വയറുവേദനയുമായി എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു. 14 ജീവനുള്ള വിരകളാണ് പിത്തനാളിയില്‍ കണ്ടത്. ഉടനെ തന്നെ ഇവയെ നീക്കം ചെയ്തു. 15 മുതല്‍ 20 സെ.മീറ്റര്‍ വരെ നീളമുളള ജീവനുളള വിരകളെയാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.
കഠിനമായ വയറുവേദനയും പനിയും ഛര്‍ദ്ദിയുമായാണ് 38 കാരിയായ യുവതി ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ ആറുമാസമായി യുവതിയ്ക്ക് ഇടക്കൊക്കെ മഞ്ഞപ്പിത്തവും വരുമായിരുന്നു. യുവതി ഇപ്പോള്‍ ചികിത്സയിലാണ്. കുടലുകളില്‍ ഇത്തരം വിരകള്‍ കാണപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ പിത്തനാളിയില്‍ ഇവ കാണപ്പെടാറില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























