മയക്ക് മരുന്ന് നല്‍കി, വിവസ്ത്രയാക്കി,നഗ്നചിത്രങ്ങളെടുത്ത് പീഡിപ്പിച്ചു, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ദില്ലിയിലെ ഗാസിപൂരില്‍ പീഡിപ്പിക്കപ്പെട്ട പത്തു വയസുകാരിയുടെ മൊഴി പുറത്ത്

'അവിടെ വെച്ച് അവര്‍ എനിക്ക് ഒരു വെള്ളം തന്നു. അത് കുടിച്ചപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. പിറ്റേ ദിവസമാണെന്ന് തോന്നുന്നു പിന്നെ ഞാന്‍ ഉണര്‍ന്നത്.
എന്റെ വസ്ത്രമൊക്കെ അപ്പോള്‍ നനഞ്ഞു കിടക്കുകയായിരുന്നു'... ദില്ലിയിലെ ഗാസിപൂരില്‍ പീഡിപ്പിക്കപ്പെട്ട പത്തു വയസുകാരി മൊഴിയില്‍ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയ അവര്‍ പിന്നെ കുടുംബത്തേയും വീട്ടുകാരേയും കൊല്ലുമെന്ന് എന്നോട് പറഞ്ഞാണ് ഇങ്ങനെ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു.
ഏപ്രില്‍ 21 നാണ് ഗാസിപൂരിലെ വീട്ടില്‍ നിന്ന് മാര്‍ക്കറ്റില്‍ പോയ പത്തുവയസുകാരിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തത്. കേസില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഗുലാം ഷാഹിദ് എന്നയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























