ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിന് നല്‍കിയ ശിക്ഷ ക്രൂരമായി പോയി

രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു കൊന്നു.സെയ്ഫ് അലി എന്ന യുവാവാണ് മരിച്ചത്.
പെണ്‍കുട്ടിയെ കാണാന്‍ പോയ സെയ്ഫിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.യുവാവിന്റെ രണ്ട് കാലുകളും തല്ലിയൊടിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ സമീപത്തെ മലിന ജലാശയത്തില്‍ ഉപേക്ഷിച്ചു. രാത്രിതന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാനായെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചെന്ന് ബിക്കാനീര്‍ പോലീസ് സൂപ്രണ്ടന്റ് പറഞ്ഞു.
യഥാര്‍ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ വ്യക്തമാകൂ. പ്രണയബന്ധത്തെ തുടര്‍ന്നാണു കൊലപാതകമെന്നു പോലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ഏക മകനായിരുന്നു സെയ്ഫ്.
https://www.facebook.com/Malayalivartha
























