ഉത്തരേന്ത്യയില്‍ വന്‍ നാശം വിതച്ച് പൊടിക്കാറ്റും പേമാരിയും... ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഉത്തരേന്ത്യയില്‍ വന്‍ നാശം വിതച്ച് പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. അടുത്ത 48 മണിക്കൂര്‍ സമാനമായ സാഹചര്യം നിലനില്ക്കാന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. പൊടിക്കാറ്റിലും പേമാരിയിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നി സംസ്ഥാനങ്ങളിലായി 113 പേര് മരിച്ചു.
ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ജമ്മുകാഷ്മീരിനോടു ചേര്‍ന്നു രൂപംകൊണ്ട ന്യൂനമര്‍ദപാത്തിയാണ് പഞ്ചാബ് ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയില്‍ നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റായത്.
https://www.facebook.com/Malayalivartha