പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന ഹര്‍ജിയില്‍ സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി... കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കുന്നതിലേക്ക് മാറ്റി
സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന ഹര്‍ജിയില്‍ സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. രണ്ട് വര്‍ഷം മുന്‍പ് പരീക്ഷ എഴുതിയ സഹോദരന്റെ ചോദ്യപേപ്പറുമായി എത്തിയാണ് അമീയ പരീക്ഷ എഴുതിയതെന്നായിരുന്നു സിബിഎസ്ഇയുടെ വാദം. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ അമീയ സലീമിയാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി നല്‍കിയത്. എന്നാല്‍ സിബിഎസ്ഇ വാദം തെറ്റാണെന്ന് അമീയയും കോടതിയില്‍ വ്യക്തമാക്കി.
സിബിഎസ്ഇ ചോദ്യപേപ്പര്‍ മാറിയാണ് നല്‍കിയത്. പരിശോധനകള്‍ക്കുശേഷമാണ് കുട്ടിയെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിച്ചതെന്നും അമീയയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha