കൂട്ടമാനഭംഗത്തിനിരയായ പതിനാലുകാരിയെ മാതാപിതാക്കളുടെ മുന്നിൽ ജീവനോടെ കത്തിച്ചു; നാടിനെ നടുക്കിയ ക്രൂരകൃത്യം നാട്ടുകൂട്ടം വിധിച്ച ശിക്ഷയിൽ പ്രകോപിച്ച്
ജാർഖണ്ഡിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയെ മാതാപിതാക്കൾക്ക് മുന്നിൽ വച്ച് ജീവനോടെ കത്തിച്ചതായി റിപ്പോർട്ടുകൾ. നക്സൽ ബാധിത മേഖലയായ ഛത്ര ജില്ലയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മാതാപിതാക്കൾ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം പെണ്‍കുട്ടിയെ നാലംഗ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതോടെ പിതാവ് ഗ്രാമസഭയിലും പഞ്ചായത്ത് അംഗങ്ങളോടും പരാതിപ്പെട്ടു. ഇവർ ആരോപിതരായ യുവാക്കൾക്ക് 100 സിറ്റ്-അപ്പ് ശിക്ഷ വിധിച്ചു. ഇതോടെപ്പം തന്നെ 50,000 രൂപ യുവാക്കൾ പെണ്‍കുട്ടിയുടെ കുടുംബത്തിനു നൽകണമെന്നും വിധിച്ചു.
എന്നാൽ ശിക്ഷ വിധിച്ചതിൽ പ്രകോപിതരായ യുവാക്കൾ വെള്ളിയാഴ്ച വീട്ടിലെത്തി മാതാപിതാക്കളെ മർദ്ദിക്കുകയും പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തുകയുമായിരുന്നു. കൃത്യം നടത്തിയതിന് പിന്നാലെ യുവാക്കൾ ഒളിവിൽപോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു കഴിഞ്ഞു. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha