16കാരിയെ കൂട്ടബലാംത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു, വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ നാലംഗസംഘം വലിച്ചിഴച്ച് കൊണ്ട് വന്നു, നാട്ടുക്കാര്‍ നോക്കി നില്‍ക്കെ ക്രൂരപീഡനം

ചാര്‍ഖണ്ഡില്‍ 16 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം ബന്ധുക്കളുടെ മുന്നിലിട്ട് ചുട്ടുകൊന്നു.
വിവാഹത്തിന് പോയ സമയത്ത് നാലംഗ സംഘം വീടിനുള്ളില്‍ കയറി തട്ടികൊണ്ട് പോയ ശേഷം ചുട്ടു കൊല്ലുകയായിരുന്നു.
ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ രാജകുന്‍ഡുവ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരക്യത്യം നടന്നത്.
പഞ്ചായത്തില്‍ ഈ സംഭവം ചര്‍ച്ചാവിഷയം ആയതോടെ കുടുംബത്തിന് അരലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.
ഈ തീരുമാനത്തിന് പിന്നാലെയാണ് നാലംഗം സംഘം പെണ്‍കുട്ടിയെ പുറത്ത് വലിച്ചിട്ട് തീകൊളുത്തി കൊന്നത്.സംഭവസ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടി മരിച്ചു.
പ്രതികളെ ഇതുവരെയും പോലീസ് കണ്ടെത്തിയിട്ടില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























