പ്രവാസി ഭാരതീയ ദിവസ് ഇനി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പ്രവാസി ഭാരതീയ ദിവസ് ഇനി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ എല്ലാ വര്‍ഷവും പ്രവാസി ദിവസ് ആഘോഷിക്കുന്നുണ്ട്. പ്രവാസി ദിന ആഘോഷത്തിന്റെ ഭാഗമായി വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
സ്വദേശത്തും വിദേശത്തും നിന്നുള്ള 12 പേരെ ഉള്‍പ്പെടുത്തിയായിരിക്കും ചര്‍ച്ച സംഘടിപ്പിക്കുക. രാജ്യത്തു നിന്ന് പുറത്തേക്ക് ആളുകള്‍ പോകുന്നതിന്റെ കാരണവും വിദേശത്തെ ജീവിത നിലവാരവും അനുഭവവും മനസ്സിലാക്കാന്‍ ശ്രമിക്കും. അടുത്ത വര്‍ഷം, വാരാണസിയിലാണ് പ്രവാസി ദിവസ് ആഘോഷം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
അതിന് മുന്നോടിയായി 10 സെഷന്‍ യോഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായി എന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























