ജമ്മുകാശ്മീരില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്ക്

ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. സംഭവത്തില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
ഷോപ്പിയാനിലെ ബാദിഗാമിലാണ് സംഭവം പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, രാഷ്ട്രിയ റൈഫിള്‍സ് എന്നീ സുരക്ഷാ വിഭാഗങ്ങള്‍ ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























