Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഓണ്‍ലൈന്‍ സെക്‌സ് വെബ്‌സൈറ്റുകള്‍ ട്വിറ്റര്‍ കീഴടക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്; ആദ്യം കണ്ടെത്തിയത് 20000,നാലു ദിവസം കഴിഞ്ഞപ്പോള്‍ 44000, എട്ടു ദിവസം കഴിഞ്ഞപ്പോള്‍ 80000

06 MAY 2018 03:20 PM IST
മലയാളി വാര്‍ത്ത

അഡല്‍റ്റ് ഡേറ്റിംഗ് വെബ്‌സൈറ്റുകളുടെ ബോട്‌നെറ്റ് പരസ്യങ്ങളില്‍ ഒരു ഇടവേളയ്ക്ക് ശേഷം ട്വിറ്ററില്‍ വീണ്ടും സജീവമാവുകയാണ് മാര്‍ച്ചില്‍ കണ്ടെത്തിയ ‘Pr0nbot’ എന്ന ബോട്ട്‌നെറ്റിനെ ട്വിറ്റര്‍ ഇല്ലായ്മ ചെയ്തിരുന്നുവെങ്കിലും ‘Pr0nbto2’ എന്ന പേരില്‍ അത് വീണ്ടും തിരിച്ചുവന്നതായി എഫ് സെക്യൂര്‍ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകനായ ആന്‍ഡി പട്ടേല്‍ പറയുന്നു.

പട്ടേല്‍ ഒന്നരമാസം മുമ്പ് നടത്തിയ പരിശോധനയില്‍ 22,000 ട്വിറ്റര്‍ ബോട്ടുകളെ കണ്ടെത്തിയിരുന്നു. ഇങ്ങനെ ബോട്ട്‌നെറ്റുകളുടെ സഹായത്തോടെ അഡല്‍ട്ട് വെബ്‌സൈറ്റുകളുടെ പരസ്യങ്ങള്‍ നല്‍കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ അടച്ചുപൂട്ടിയതുമാണ്. ഇതേ രീതിയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ 20,000 ട്വിറ്റര്‍ ബോട്ടുകളെ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പട്ടേല്‍ പറയുന്നത്. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം ബോട്ടുകളുടെ എണ്ണം 44,000 ആയെന്നും എട്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇത് 80,000 ആയി വര്‍ധിച്ചെന്നും പട്ടേല്‍ പറഞ്ഞു.

മുമ്പ് കണ്ടെത്തിയതിനു സമാനമാണ് പുതുതായി കണ്ടെത്തിയ ബോട്‌നെറ്റുകളും. അതായത് സമാനമായ ചിത്രങ്ങളും, സമാനമായ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സേവനങ്ങളും, ഇംഗ്ലീഷ് ഭാഷയുടെ സമാനമായ ഉപയോഗവുമാണ് ഇവയ്ക്കുള്ളത്. നേരത്തെയുണ്ടായ ട്വിറ്റര്‍ നടപടിയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ബോട്ടുകളെ അവയുടെ നിര്‍മ്മാതാക്കള്‍ പുനര്‍നിര്‍മ്മിച്ചതാവാം എന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സെക്‌സിനായി ഉപയോഗപ്പെടുത്തിയ 90,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സെക്‌സ് വാഗ്ദാനം ചെയ്യുന്ന സൈറന്‍ എന്ന ബോട്ട്‌നെറ്റ് കാമ്പയിനാണ് ട്വിറ്റര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ട്വിറ്ററിലെ ബോട്ട്‌നെറ്റ് കാമ്പയിന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends