മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാവുന്നു, വിവാഹത്തിന് ചെലവാക്കുന്ന തുക കേട്ടാല്‍ ഞെട്ടരുതേ...

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാവുന്നു. വിവാഹം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ് വരന്‍.
മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























