കത്വ കൂട്ടബലാത്സംഗ കേസിന്റെ വിചാരണ ജമ്മു കശ്മീരിന്റെ പുറത്തേക്ക് മാറ്റണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും

കത്വ പീഡനക്കേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 27 ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.
നേരത്തെ സുപ്രിംകോടതി ഈ കേസില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇവരുടെ അഭിഭാഷകയ്ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി അന്ന് ഉത്തരവിട്ടിരുന്നു.
കത്വാക്കേസിന്റെ വിചാരണ ജമ്മുക്കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഇരയുടെ പിതാവ് വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
.
https://www.facebook.com/Malayalivartha


























