കൃഷ്‌ണമൃഗ വേട്ടക്കേസില്‍ സല്‍മാന്‍ ഖാൻ ഇന്ന് കോടതിയില്‍ ഹാജരാകും

കൃഷ്‌ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഇന്ന് ജോധ്‌പൂര്‍ കോടതിയില്‍ ഹാജരാകും. ഏപ്രില്‍ 5 ന് സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. 5 വര്‍ഷം തടവ് ശിക്ഷ യാണ് കോടതി സല്‍മാന് വിധിച്ചത്. ഇതേ തുടര്‍ന്ന് സല്‍മാന്‍ രണ്ട് ദിവസം ജയിലില്‍ കഴിയുകയും ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
1998ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയപ്പോഴായിരുന്നു സല്‍മാനും സംഘവും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊണാലി ബിന്ദ്ര എന്നീ താരങ്ങളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























