Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മിശ്രവിവാഹിതര്‍ക്ക് സംരക്ഷണമേകുന്ന പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

07 MAY 2018 09:00 AM IST
മലയാളി വാര്‍ത്ത

ദുരഭിമാനക്കൊലകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ അത്തരം സംഭവങ്ങളില്‍ നിന്നും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണമേകുന്ന പുതിയ നിയമം നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ജാതിയെന്നോ, മതമെന്നോ ഭേദമില്ലാതെ പരസ്പരം വിവാഹം കഴിക്കുന്ന ദമ്പതിമാര്‍ക്ക് സമൂഹത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്ന സംഭവങ്ങളും ഈ നിയമം വഴി നിരോധിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി രാജ്കുമാര്‍ ബഡോലെ വ്യക്തമാക്കി. 
എന്നാല്‍ ഇത്തരം ദമ്പതിമാര്‍ക്ക് എന്ത് തരം സംരക്ഷണമാണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ദുരഭിമാനക്കൊലയുടെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനമാണ് മഹാരാഷ്ട്രയ്ക്കുള്ളത്. 2016ല്‍ ദുരഭിമാനത്തിന്റെ പേരില്‍ 69 ആക്രമണങ്ങള്‍ നടന്നതായും ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ െ്രെകം ഇന്ത്യ സ്റ്റാറ്റിസ്റ്റിക്‌സ് 2016 റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ പരമാവധി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

മാത്രവുമല്ല മിശ്രവിവാഹം കഴിക്കുന്നവരിലെ പങ്കാളികളിലൊരാള്‍ മുതിര്‍ന്ന ജാതിയില്‍ പെട്ടയാളും മറ്റേയാള്‍ താഴ്ന്ന ജാതിക്കാരനുമാണെങ്കില്‍ ഇവര്‍ക്കുണ്ടാകുന്ന കുട്ടിക്ക് ജാതി സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മിശ്രവിവാഹങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് നിലവിലുണ്ടെന്നും ഇതിലെ ചില വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തിലെ പല വ്യവസ്ഥകളും ശരിയായി പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യം. മിശ്രവിവാഹിതര്‍ക്ക് ഡല്‍ഹിയിലെ അംബേദ്കര്‍ ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നത് പോലെയുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. പുതിയ നിയമം വിവിധ വ്യക്തിനിയമങ്ങള്‍ക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ മതസംഘടനകളുമായി കൂടിയാലോചിക്കുമെന്നും മന്ത്രി രാജ്കുമാര്‍ ബഡോലെ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends