പൈലറ്റ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന് പരാതി, സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല

വിമാനത്തില്‍ വച്ച് പൈലറ്റ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ് രംഗത്ത്. ഈ മാസം നാലിന് അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പരാതിക്കാരി.
വിമാനത്തില്‍ വച്ച് പൈലറ്റും താനുമായി വഴക്കുണ്ടായെന്നും അതിന് ശേഷമാണ് ഈ സംഭവം നടന്നതെന്നും എയര്‍ഹോസ്റ്റസ് മുംബയ് സഹര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി പൊലീസ് പൈലറ്റിനെതിരെ കേസെടുത്തു. അന്വേഷണം നടക്കുകയാണ്. അതേസമയം, സംഭവത്തെ കുറിച്ച് എയര്‍ഇന്ത്യ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























