അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ഥിനികള്‍ കൂട്ടത്തോടെ പഞ്ഞിക്കിട്ടു

അശ്ലീല സന്ദേശം അയച്ച മാതൃക അധ്യാപകന്‍ ഇനിയൊരിക്കലും അത് മറക്കില്ല. പഞ്ചാബിലെ പട്യാലയിലാണ് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തത്.
പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെ പിടികൂടുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ, നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപയോഗിച്ചെന്നാരോപിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അതുല്‍ ജോഹരി എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























