തമിഴ്നാട്ടില്‍ മണല്‍ കടത്ത് പിടിക്കാന്‍ എത്തിയ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മണല്‍ മാഫിയ കൊലപ്പെടുത്തി

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ മണല്‍ മാഫിയ പോലീസുകാരനെ കൊലപ്പെടുത്തി. മണല്‍ കടത്ത് പിടിക്കാന്‍ ശ്രമിച്ച സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ജഗദീഷ്(33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ജഗദീഷിനെ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തലയില്‍ മുറിവേറ്റ നിലയിലായിരുന്നു ജഗദീഷിനെ കണ്ടെത്തിയത്. മണല്‍ കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നു ഞായറാഴ്ച രാത്രിയാണ് ജഗദീഷ് ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ പ്രദേശത്ത് പരിശോധന നടത്തിയത്. എന്നാല്‍ ഇന്ന് രാവിലെ മടങ്ങിയെത്തി സംഘത്തില്‍ ജഗദീഷ് ഇല്ലായിരുന്നു. ഇതേ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ ജഗദീഷിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























