ബി.ജെ.പി നേതാവ് പീഡിപ്പിച്ചു, ദലിത് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു

ബി.ജെ.പി നേതാവ് പീഡിപ്പിച്ചെന്നും ബലാത്സംഗത്തിനിരയാക്കിയെന്നും തനിക്ക് നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് ദലിത് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു.ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.
താന്‍ ദലിതായതു കൊണ്ട് അധികൃതരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.
ബി.ജെ.പി നേതാവ് സതീഷ് ശര്‍മ മൂന്നുവര്‍ഷമായിട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. അശ്ലില ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ഇത് പുറത്തുവിടുമെന്നാണ് ഇപ്പോള്‍ ഭീഷണി മൂഴക്കിയിരിക്കുന്നതെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നും ഇതിന് ശേഷം തന്റെ കുടുംബത്തിന് നേരെ പലതവണ ആക്രമണം ഉണ്ടായെന്നും വാര്‍ത്താസമ്മേളനത്തില്‍ യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha

























