ഹൈഹീല്‍ ചെരിപ്പ് കുഞ്ഞിന്റെ ജീവനെടുത്തു, മഹാരാഷ്ട്രയിലെ കല്യാണിലാണ് ആറു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്

അമ്മയുടെ കൈയില്‍നിന്നു താഴെവീണ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കല്യാണിലാണ് ആറു മാസം പ്രായയുള്ള കുഞ്ഞ് മരിച്ചത്. ഹൈഹീല്‍ ചെരിപ്പ് ധരിച്ച അമ്മ ഇടറിവീഴുകയും കുഞ്ഞ് തറയില്‍ പതിക്കുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കല്യാണിലെ മതോശ്രീ ഹാളിലായിരുന്നു സംഭവം. ആറു മാസം പ്രായമുള്ള മുഹമ്മദ് ഷെയ്കിനെയും കൊണ്ട് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാതാവ് ഫെമിദ ഷെയ്ക്. ആഘോഷം നടന്ന രണ്ടാം നിലയില്‍നിന്ന് തറ നിലയിലേക്ക് ഇറങ്ങി വരുന്നതിനിടെ ഹൈഹീല്‍ ചെരിപ്പ് ധരിച്ചിരുന്ന ഫെമിദയ്ക്കു സമനില നഷ്ടപ്പെട്ട് വീഴാന്‍ തുടങ്ങി. ഈ സമയം ഫെമിദയുടെ കൈയില്‍നിന്നു കുഞ്ഞ് നിലത്തുവീഴുകയായിരുന്നു.
വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതമേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടമരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായും മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയെന്നും മഹാത്മ ഫുലെ എഎസ്‌ഐ അറിയിച്ചു.
https://www.facebook.com/Malayalivartha

























