ശക്തമായ പൊടിക്കാറ്റിനിടെ ആംബുലൻസിനു തീപിടിച്ചു; അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

ഡൽഹിയിൽ ആംബുലൻസിനു തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി ഷെയ്ക്ക് സരാരിയയിലായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ ഗുരുതര പൊള്ളലോടെ രക്ഷപെട്ടു.
പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ ഉറങ്ങുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. ശക്തമായ പൊടിക്കാറ്റ് ഉണ്ടായ സമയത്താണ് ആംബുലൻസിനു തീപിടിച്ചത്. രണ്ട് ആംബുലൻസുകൾക്കു നടുവിലായാണ് അപകടം നടന്ന ആംബുലൻസ് കിടന്നിരുന്നത്. അതിനാൽ മറ്റു രണ്ട് ആംബുലൻസുകളിലേയ്ക്കും തീ പടരുകയായിരുന്നു.
ഉത്തർപ്രദേശ് സ്വദേശിയായ രാഹുൽ (24), കാൺപുർ സ്വദേശിയായ ഗുഡു (25) എന്നിവരാണ് മരിച്ചത്. സുബോധ് കുമാർ (40) എന്ന ആളാണ് രക്ഷപെട്ടത്. ഇയാൾക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























