ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും. വ്യാജ കേസില്‍ കടുക്കിയതിന് സിബി മാത്യൂസ് ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വച്ചതുകൊണ്ടാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കിയതെന്ന് നമ്ബി നാരായണന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. ക്രിമിനല്‍ കേസില്‍ നമ്ബി നാരായണ്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
ഇതടക്കമുള്ള കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അഭിഭാഷകരുടെ അസൗകര്യം കാരണം കേസ് ഇന്നത്തേക്ക് മാറ്റാന്‍ എതിര്‍ഭാഗം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസില്‍ ഇന്നും വാദം തുടരുന്നത്.
https://www.facebook.com/Malayalivartha

























